കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടമായ തൊഴിലാളികള്‍ക്ക് പത്തുവര്‍ഷം എന്ന കാലാവധി നിശ്ചയിച്ചുകൊണ്ട് അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാന്‍ മൂന്നുമാസത്തെ സമയം അനുവദിച്ചു.
2015 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള 10 വര്‍ഷ കാലാവധിക്കുള്ളില്‍ അംശാദായ കുടിശ്ശിക പിഴ സഹിതം ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും സാധിക്കില്ല. കുടിശ്ശിക നിവാരണത്തിനായി എത്തുന്നവര്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകള്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ഹാജരാക്കണം. അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള അവസരം ഇനി ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍-0483-2732001.


