കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ എടുത്ത ഒരു യുവാവിൻെറ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോയിൽ സാമൂഹ്യ സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള യുവാവിൻെറ പ്രവർത്തി കണ്ടതിനെതിരെ ഗുരുവായൂർ ടെംമ്പിൾ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. വീഡിയോവിൽ കാണുന്ന യുവാവിന് 25 വർഷത്തോളമായി മാനസിക വൈകല്യമുള്ളതാണെന്നും അതിനുള്ള ചികിത്സയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീഡിയോ എടുക്കുന്ന സമയം ഇയാൾക്ക് മാനസികവൈകല്യം ഉണ്ടായിരുന്നോ എന്നുളള വിവരങ്ങളും മറ്റുകൂടുതൽ അന്വേഷണവും നടക്കുന്നുവരുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ (കമൻറ്) പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നിയമനടപടിയെടുക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് അറിയിച്ചു.