MEBAA എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായില്‍ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.ദുബായിലെ അല്‍ മക്തൂം ഇന്റർനാഷണല്‍ എയർപോർട്ടില്‍ (DWC) വെച്ചാണ് ഇത്തവണത്തെ മിഡില്‍ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോ സംഘടിപ്പിക്കുന്നത്.
2024 ഡിസംബർ 10-ന് ആരംഭിക്കുന്ന ഈ എയർലൈൻ ഷോ ഡിസംബർ 12 വരെ നീണ്ട് നില്‍ക്കും.
വാണിജ്യ വ്യോമയാന മേഖലയിലെ പ്രധാനപ്പെട്ട ഒരു മേളയാണിത്. സൗദിയ പ്രൈവറ്റ്, ഖത്തർ എക്സിക്യൂട്ടീവ്, ജെറ്റ് ഏവിയേഷൻ, മുഖാമലാഹ് ഏവിയേഷൻ കമ്ബനി തുടങ്ങിയവർ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.