KPCC ഇൻഡസ്ട്രിസ് സെൽ പാലക്കാട്‌ ജില്ലാ കമ്മിറ്റി സ്ഥനാരോഹന ചടങ്ങ് സംഘടിപ്പിച്ചു

ബ്ലിസ് റീജൻസി യിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം KPCC ജില്ലാ പ്രസിഡന്റ്‌ A തങ്കപ്പൻ നിർവഹിച്ചു. ചടങ്ങിൽ അടൂർ പ്രകാശ് MP മുഖ്യ അഥിതിയായി. ജില്ലാ ചെയർമാൻ മാളിയേക്കൽ ബാവ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഡസ്ട്രിസ് സെൽ സംസ്ഥാന ചെയർമാൻ കിഷോർ ബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി അഡ്വ പ്രദീഷ് ചന്ദ്രൻ, മകേഷ് കമ്പിളിച്ചുങ്കം , രഘുനന്ദൻ , ഒഐസിസി മെമ്പർ ഷാജി കാസിം ആശംസകൾ പറഞ്ഞു , ട്രഷറർ അഹമ്മദുണ്ണി ചാലിശ്ശേരി, ഫിജീ , തുടങ്ങി മറ്റു വൈസ് ചെയർമാൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ സ്ഥാനം ഏറ്റെടുത്തു. വ്യവസായികൾ, വളർന്നു വരുന്ന സംരംഭകർ, മറ്റ് സംഘടിത സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ശ്വേതാ രവി നന്ദി നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *