Kerala Live
Advertisement

സേഫ് ഓണം: ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, മലപ്പുറം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026’ എന്ന പേരില്‍ ഭക്ഷ്യവ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി. അനില്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സബ്‌ന മന്‍സൂര്‍ പി. കെ. അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160-ഓളം ഭക്ഷ്യവ്യാപാരികള്‍ പങ്കെടുത്

U

By user2

1 min read

Share
സേഫ് ഓണം: ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
സേഫ് ഓണം: ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി — Kerala Live

ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, മലപ്പുറം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026’ എന്ന പേരില്‍ ഭക്ഷ്യവ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി. അനില്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സബ്‌ന മന്‍സൂര്‍ പി. കെ. അധ്യക്ഷത വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160-ഓളം ഭക്ഷ്യവ്യാപാരികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ ബേക്കേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷിതമായ ഭക്ഷ്യനിര്‍മാണം, സംഭരണം, ഗതാഗതം, വിതരണം, സുരക്ഷിതവും അനുവദനീയവുമായ ഭക്ഷ്യ അഡിറ്റീവുകളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ഏറനാട് സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫാ കെ. സിയും തവനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ദീപ്തി യു എം യും ക്ലാസുകള്‍ നയിച്ചു.

ഓണക്കാലത്ത് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചതായും, മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും മലപ്പുറം ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ രാജേഷ് സി. എസ്. അറിയിച്ചു.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement