Kerala Live
Advertisement

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനംകനത്ത മഴയിലും മഴക്കെടുതിയിലും കേരളം വിറങ്ങലിച്ച ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ പരിപാടികളുമായി മുന്നോട്ട് പോകുകയും വിരുന്നുകളില്‍ പങ്കെടുക്കുകയുമാണ് ചെയ്തത് എന്നാണ് വിമര്‍ശനം.

U

By user2

1 min read

Share
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം — Kerala Live

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനംകനത്ത മഴയിലും മഴക്കെടുതിയിലും കേരളം വിറങ്ങലിച്ച ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ പരിപാടികളുമായി മുന്നോട്ട് പോകുകയും വിരുന്നുകളില്‍ പങ്കെടുക്കുകയുമാണ് ചെയ്തത് എന്നാണ് വിമര്‍ശനം. സിപിഐഎം നേതാവ് എഎ റഹീം ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എഎ റഹീമിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, ക്ഷേത്രത്തിലെ വഴിപാട്, വിരുന്ന് സത്ക്കാരം തുടങ്ങിയ ഇന്നലത്തെ പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കില്‍ ഇടത് പ്രൊഫൈലുകള്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നാട് ദുരിതം നേരിടുമ്പോള്‍ മുഖ്യമന്ത്രി വ്യക്തി താത്പര്യം മാത്രം നോക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.

Advertisement

Published 2 months ago · Last updated 6 days ago · 0 views

Related Coverage

Advertisement