Kerala Live
Advertisement

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ‘ആദരം 2026’ സംഘടിപ്പിച്ചു; മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം “ആദരം” 2026മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു . 2026-ലെ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ആദരം 2026’ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനിഷ് ഉദ്ഘാടനം ചെയ്തു.100 ശതമാനം വിജയം കൈവരിച്ച എൻ. എസ്. […]

U

By user2

1 min read

Share
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ‘ആദരം 2026’ സംഘടിപ്പിച്ചു; മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ‘ആദരം 2026’ സംഘടിപ്പിച്ചു; മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു — Kerala Live

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം “ആദരം” 2026 മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു .

2026-ലെ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ആദരം 2026’ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനിഷ് ഉദ്ഘാടനം ചെയ്തു. 100 ശതമാനം വിജയം കൈവരിച്ച എൻ. എസ്. എസ്. ഹൈസ്കൂളിനെയും മുള്ളൂർക്കര ഹോളിക്രോസ് സ്കൂളിനെയും പരിപാടിയിൽ ആദരിച്ചു. കലയും കായികരംഗവുമാകണം പുതിയ തലമുറയുടെ ലഹരി. സമൂഹത്തിനും സഹജീവികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങളിലാണ് യുവത്വം ആനന്ദം കണ്ടെത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു.

മുള്ളൂർക്കര ഇന്ദിരാ പ്രിയദർശിനി കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. എസ്. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. നഫീസ മുഖ്യാതിഥിയായിരുന്നു.

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മുംതാസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. നാരായണൻകുട്ടി, കെ. എ. മോഹിയുദ്ദീൻ, കെ. കെ. സാവിത്രി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement