Kerala Live
Advertisement

ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചു; നടുക്കം

ബൈക്ക് പഞ്ചറായെന്ന് കള്ളം പറഞ്ഞ് വാഹനം നിര്‍ത്തിച്ച ശേഷം യുവാവിനെ മര്‍ദിക്കുകയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 26കാരനായ എ‍ഞ്ചിനീയറും പ്രതിശ്രുത വധുവുമാണ് ആക്രമിക്കപ്പെട്ടത്. അമ്പലത്തില്‍ പോയി മടങ്ങി വരവേയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. എട്ടുമണിയോടെ പെട്രോള്‍ പമ്പിനടുത്ത് വച്ച് ഒരു സംഘം യുവാക്കള്‍ ഇവരുടെ ബൈക്കിന് നേരെ കാണിച്ചു. പഞ്ചറായെന്ന് തോന്നുവെന്ന് പറഞ്ഞതോടെ യുവാവ് ബൈക്ക് നിര്‍ത്തി. ഉടന്‍ യുവാ

U

By user2

1 min read

Share
ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചു; നടുക്കം
ബൈക്ക് തടഞ്ഞ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലിച്ചതച്ചു; നടുക്കം — Kerala Live
assam-assault

ബൈക്ക് പഞ്ചറായെന്ന് കള്ളം പറഞ്ഞ് വാഹനം നിര്‍ത്തിച്ച ശേഷം യുവാവിനെ മര്‍ദിക്കുകയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 26കാരനായ എ‍ഞ്ചിനീയറും പ്രതിശ്രുത വധുവുമാണ് ആക്രമിക്കപ്പെട്ടത്. അമ്പലത്തില്‍ പോയി മടങ്ങി വരവേയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

എട്ടുമണിയോടെ പെട്രോള്‍ പമ്പിനടുത്ത് വച്ച് ഒരു സംഘം യുവാക്കള്‍ ഇവരുടെ ബൈക്കിന് നേരെ കാണിച്ചു. പഞ്ചറായെന്ന് തോന്നുവെന്ന് പറഞ്ഞതോടെ യുവാവ് ബൈക്ക് നിര്‍ത്തി. ഉടന്‍ യുവാവിന്‍റെ മുഖത്ത് സംഘം ഇടിക്കുകയും വാഹനം ഓഫാക്കുകയും ചെയ്തു. തുടര്‍ന്ന് കീ പിടിച്ചു വാങ്ങി ഇരുവരെയും സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളെ കൂടി വിളിച്ചു വരുത്തി വടിയും കമ്പും കൊണ്ട് തല്ലിച്ചതച്ചു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങുകയും ബൈക്കെടുത്ത് പോകുകയും ചെയ്തു. യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കാട്ടിലുപേക്ഷിച്ച് മടങ്ങി.

റോഡരികില്‍ നിന്നും കരച്ചില്‍ കേട്ട് വഴിപോക്കരിലൊരാള്‍ വാഹനം നിര്‍ത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Advertisement

Published 2 months ago · Last updated 7 hours ago · 2 views

Related Coverage

Advertisement