തെക്കേനടയിൽ ലഹരിക്കെതിരെമേളപെരുക്കം തീർത്ത് സായാഹ്ന സദസ്സ്
തെക്കേനടയിൽ ലഹരിക്കെതിരെമേളപെരുക്കം തീർത്ത് സായാഹ്ന സദസ്സ് ലഹരിക്കെതിരെയുള്ള തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂർ തെക്കേ നടയിൽ തൃശൂർ സിറ്റി പോലീസും മാതൃഭൂമിയും സംയുക്തമായി നടത്തിയ സായാഹ്ന സദസ്സ് നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും ഭാവി പദ്ധതികളുടേയും ചർച്ചകളുടേയും പെരുക്കത്തോടെ മറ്റൊരു പൂരമായി അരങ്ങേറി. 6.9.2026 തിയ്യതി വൈകീട്ട് 4.00 മണിയോടുകൂടിയാണ് തൃശൂർ തെക്കേ ഗോപുരനടയിലെ സദസ്സിൽ സായാഹ്ന സദസ്സ് അരങ്ങേറിയത്. െഎ എ എസ്, െഎ പി എസ്, ഉദ്യോഗസ്ഥർ മുതൽ ജനപ്രതിനിധികൾ കലാ സാഹിത്യ സാംസ്കാരിക […]

തെക്കേനടയിൽ ലഹരിക്കെതിരെ മേളപെരുക്കം തീർത്ത് സായാഹ്ന സദസ്സ്
ലഹരിക്കെതിരെയുള്ള തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂർ തെക്കേ നടയിൽ തൃശൂർ സിറ്റി പോലീസും മാതൃഭൂമിയും സംയുക്തമായി നടത്തിയ സായാഹ്ന സദസ്സ് നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും ഭാവി പദ്ധതികളുടേയും ചർച്ചകളുടേയും പെരുക്കത്തോടെ മറ്റൊരു പൂരമായി അരങ്ങേറി.
6.9.2026 തിയ്യതി വൈകീട്ട് 4.00 മണിയോടുകൂടിയാണ് തൃശൂർ തെക്കേ ഗോപുരനടയിലെ സദസ്സിൽ സായാഹ്ന സദസ്സ് അരങ്ങേറിയത്. െഎ എ എസ്, െഎ പി എസ്, ഉദ്യോഗസ്ഥർ മുതൽ ജനപ്രതിനിധികൾ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ വിദ്യാർത്ഥികളും പങ്കെടുത്ത സദസ്സിന് ധാരാളം പേർ സാക്ഷ്യം വഹിച്ചു. .
കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മുതൽ കളിസ്ഥലവും കലാപരിശീലനവും ഡിജിറ്റൽ മീഡിയകളും ചർച്ചകൾക്ക് വിഷയമായി. കുട്ടികളെ മാത്രമല്ല കുടുംബങ്ങളെയടക്കം മാനസികോല്ലാസങ്ങൾക്ക് അടച്ചിട്ട മുറികളിൽ നിന്നും പുറത്തേക്കിറക്കുന്ന പ്രയത്നങ്ങളിലേക്കുള്ള വിഷയങ്ങൾവരെ ഏറെ ശ്രദ്ധേയമായി.
വൈകീട്ട് ഏഴുമണിവരെ നീണ്ട സദസ്സിൽ തൃശൂർ എം എൽ എ രാജൻ ജെ പല്ലൻ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ റെയ്ഞ്ച് ഡി െഎ ജി. ടി. നാരായണൻ െഎ പി എസ്, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ െഎ എ എസ്, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ്, തൃശൂർ റൂറൽ ജീല്ല പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ െഎ പി എസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാനവാസ് യു, ഡി ഇ ഒ രോഹിത് നന്ദകുമാർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഡോക്ടർ വി.എസ് പ്രിയ, എന്നിവരോടൊപ്പം പത്മശ്രീ പെരുവനം കുട്ടൻമാരാർ, കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ്, പ്രമുഖ സാഹിത്യകാരൻമാരായ പി.വി കൃഷ്ണൻനായർ, സുരേന്ദ്രൻ എന്നിവരും വിദ്യാർത്ഥികളായ ജിസ്ന, ഇർഫാന ഷെറിൻ, സൂര്യനാരായണൻ, സ്റ്റീവ് രാജു, എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു.
Published 1 month ago · Last updated 2 hours ago · 3 views



