Kerala Live
Advertisement

ക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി തൃശൂർ സിറ്റി പോലീസ്

ക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി തൃശൂർ സിറ്റി പോലീസ് നിരവധി ക്രിമിനൽകേസുകളിലെ പ്രതി റിമാൻറിൽ നിരവധി ക്രിമനിൽകേസുകളിൽ ഉൾപ്പെട്ടതും മുൻപ് കാപ്പചുമത്തിയതും എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ഹിസ്റ്ററിലിസ്റ്റിൽ ഉൾപ്പെട്ടതും നിലവിൽ സമാധാന പാലനത്തിന് SDM കോടതി തൃശ്ശുർ മുൻപാകെ ബോണ്ട് വെക്കുന്നതിന് സമൺസ് പുറപ്പെടുവിച്ചിട്ടും കോടതി മുൻപാകെ ഹാജരാകാതെ നടന്ന വെള്ളറക്കാട് കൈതമാട്ടം സ്വദേശിയായ ചിറയളത്ത് ഞാലിൽ വീട്ടിൽ അഭയ് കൃഷ്ണ (22) എന്നയാളെയാണ് എരുമപ്പെട്ടി പോലീസ്SDM കോടതി തൃശ്ശുർ മുൻപാകെ ഹാജരാക്കിയത്. ക

U

By user2

1 min read

Share
ക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി തൃശൂർ സിറ്റി പോലീസ്
ക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി തൃശൂർ സിറ്റി പോലീസ് — Kerala Live

ക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി തൃശൂർ സിറ്റി പോലീസ്

നിരവധി ക്രിമിനൽകേസുകളിലെ പ്രതി റിമാൻറിൽ

നിരവധി ക്രിമനിൽകേസുകളിൽ ഉൾപ്പെട്ടതും മുൻപ് കാപ്പചുമത്തിയതും എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ഹിസ്റ്ററിലിസ്റ്റിൽ ഉൾപ്പെട്ടതും നിലവിൽ സമാധാന പാലനത്തിന് SDM കോടതി തൃശ്ശുർ മുൻപാകെ ബോണ്ട് വെക്കുന്നതിന് സമൺസ് പുറപ്പെടുവിച്ചിട്ടും കോടതി മുൻപാകെ ഹാജരാകാതെ നടന്ന വെള്ളറക്കാട് കൈതമാട്ടം സ്വദേശിയായ ചിറയളത്ത് ഞാലിൽ വീട്ടിൽ അഭയ് കൃഷ്ണ (22) എന്നയാളെയാണ് എരുമപ്പെട്ടി പോലീസ്SDM കോടതി തൃശ്ശുർ മുൻപാകെ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

കോടതി പുറപ്പെടുവിച്ച വാറണ്ടിലാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തത്. വാറൻറിനനുസരിച്ച് എരുമപ്പെട്ടി പോലീസ് പ്രതിയുടെ വീട്ടിലും മറ്റും അന്വേഷണം നടത്തുകയും തുടർന്ന് പ്രതി മങ്ങാട് പരിസരത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും മങ്ങാട് പരിസരങ്ങളിൽ അന്വേഷണം നടത്തിയതിൽ മങ്ങാടുള്ള മൊബൈൽ ഷോപ്പിന്റെ പരിസരത്തുനിന്ന് അഭയ കൃഷ്ണയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

126/129 BNSS കേസുകളിലെ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച ആളുകളിൽ നിന്നും തൃശൂർ സിറ്റി പോലീസ് ആറുമാസത്തിനുള്ളിൽ ആറര ലക്ഷം രൂപയ്ക്കടുത്ത് തുക കണ്ടുകെട്ടിയിരുന്നു.

പേരാമംഗലം പോലീസ് സ്റ്റേഷനിലെ കൈപ്പറമ്പ് പോന്നൂർ സ്വദേശിയായ കടങ്കത്ത് വീട്ടിൽ അജയഘോഷ് (50,000/-) പുത്തൂർ സ്വദേശിയായ പടുതകുളങ്ങര വീട്ടിൽ ജിഷ്ണു ദേവൻ (50,000/-) പുത്തൂർ സ്വദേശിയായ പടുതകുളങ്ങര വീട്ടിൽ മനു ദേവൻ (50,000/-), ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ കലാമണ്ഡലം ലക്ഷം വീട് നഗറിലെ പാളയംകോട്ടകാരൻ വീട്ടിലെ ഷജീർ (50,000/-) കലാമണ്ഡലം ലക്ഷം വീട് നഗറിലെ പാളയംകോട്ടകാരൻ വീട്ടിലെ റെജീബ് (50,000/-) ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ തൈക്കാട് നെന്മണി സ്വദേശിയായ ഏങ്ങാട് വീട്ടിൽ ശ്രീകുമാർ (25,000/-), മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുളയം വലക്കാവ് സ്വദേശിയായ മച്ചിങ്ങൽ വീട്ടിൽ വിഷ്ണു (50,000/-), വിയ്യൂർ പോലീസ് സ്റ്റേഷനിലെ മാറ്റാമ്പുറം സ്വദേശിയായ തൈവളപ്പിൽ രമേഷ് (50,000/-) വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കൊളത്താശ്ശേരി സ്വദേശിയായ താണിയങ്കാട്ടിൽ എൽദോസ് (25,000/-) ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സത്യരാജ് (25,000/-) വിയ്യൂർ പോലീസ് സ്റ്റേഷനിലെ കുറ്റൂർ സ്വദേശിയായ പുതുകുളങ്ങര വീട്ടിൽ അനൂപ് (50,000/-), വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ വട്ടക്കെട്ടിൽ ജിതിൻ (40,000/-) മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ മുണ്ടത്തിക്കോട് സ്വദേശിയായ പ്ളാപറമ്പിൽ വീട്ടിൽ രതീഷ് (30,000/-), വിയ്യൂർ പോലീസ് സ്റ്റേഷനിലെ കോലഴി സ്വദേശിയായ ചിറയത്ത് വീട്ടിൽ അമൽ (25,000/-) മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷനിലെ ആര്യമ്പാടം സ്വദേശിയായ പുഴങ്കരഇല്ലത്ത് വീട്ടിൽ സുലൈമാൻ (25,000/-) കുന്നംകുളം പോലീസ് സ്റ്റേഷനിലെ കരിക്കാട് പൂങ്കാവനം സ്വദേശിയായ തട്ടാരകുന്നത്ത് ഷാഹിദ് (50,000/-) എന്നിങ്ങനെ 9 പോലീസ് സ്റ്റേഷൻ പരിധികളിലെ 16 ബോണ്ടുകളിൽ 15 പേരിൽ നിന്നുമായി 6,45000/- രൂപയാണ് തൃശൂർ സിറ്റി പോലീസ് ആറ് മാസത്തിനുള്ളിൽ കണ്ടുകെട്ടിയത്.

കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളിൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement