കോഴിക്കോട്| താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്റെ ബ്രേക്ക് തകരാറിലായി. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി.
ചുരം ഇറങ്ങുന്നതിനിടെ ആറാം വളവില്‍ വെച്ച് ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഒരു ഭാഗത്തെ മുന്‍ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് നിന്നിരുന്നു. സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ബസ് കൊക്കയിലേക്ക് മറിയാതെ നിന്നതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.