മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ഡല്‍ഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ന്യൂഡല്‍ഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ശ്രീലങ്കൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലർ‌ച്ചെ ഡെല്‍ഫ്റ്റ് ദ്വീപിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കൻ നാവിക സേന വെടിയുതിർത്തത്. വെടിവെയ്പില്‍ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി.13 മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *