യുവാവിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയതോടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജംഷീറിന്റെ സുഹൃത്തുക്കളായ നൗഷാദ് (32), ജാഫർ (30), സതീഷ് (35), ഹൈദറലി (60), ഷെഫീഖ് (24), അൻസാദ് (26), സാദിക്കലി ( 32), ജുനൈദ് (30), ജംഷീദ് (28), ഉസ്മാൻ (50), മുഹമ്മദ് ജസീം (28), അൻവർ (42), റഫീഖ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാട്ടാനയുടെ ആക്രമണത്തിലാണ് ജംഷീറിന് പരിക്കേറ്റതെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ ഗൂഡല്ലൂർ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണം നേരത്തെ നടന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. ആന ആക്രമിച്ചതിന്റേതായ അടയാളങ്ങള്‍ ദേഹത്ത് കാണാത്തതും സംഭവ സ്ഥലത്ത് വനപാലകരും പൊലീസും നടത്തിയ അന്വേഷണത്തില്‍ കാട്ടാന ആക്രമണത്തിന്റെ സാധ്യതകള്‍ തള്ളിയതോടെയുമായിരുന്നു മരണത്തില്‍ സംശയംമുയർന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നായാട്ടിനു പോയ സംഘം മാനിനെ വെടി വെക്കുന്നതിനിടെ അബദ്ധത്തില്‍ ജംഷീറിന് വെടിയേറ്റെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പരിക്കേറ്റ ജംഷീറിനെ വീടിന് സമീപത്തെ തേയിലക്കാട്ടില്‍ കൊണ്ടുവന്നശേഷം വയറ്റിലുള്ള തിര കത്തികൊണ്ട് പുറത്തെടുക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് ആനയുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയിലും പൊലീസിനോടും വനപാലകരോടും പ്രതികള്‍ പറഞ്ഞത്.

ഗൂഡല്ലൂർ, ദേവാല ഡിവൈ.എസ്.പിമാരായ വസന്തകുമാർ, ശരവണകുമാർ, നാലു സർക്കിള്‍ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്. ഇവരില്‍നിന്ന് മൂന്ന് നാടൻ തോക്കുകളും വെടിമരുന്നുകളും മറ്റ് നായാട്ടിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *