സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്ബോഴാണ് സലാമിൻറെ വിവാദ പരാമർശമുണ്ടായത്.
സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോയെന്നും പിഎംഎ സലാം ചോദിച്ചു. ഒളിംപിക്സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. സ്കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതതൊക്കെയുള്ളത് രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.