സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ഷാഫി
കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയത്. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു.
ഭാര്യ: ഷാമില.
മക്കള്‍: അലീമ, സല്‍മ.
മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരു മണിവരെ മണപ്പാട്ടിപ്പറമ്ബ് കൊച്ചില്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തീല്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാ മസ്ജിദ് കബര്‍സ്താനില്‍ ഖബറടക്കും

Leave a Reply

Your email address will not be published. Required fields are marked *