റിപ്പബ്ലിക് ദിനത്തോടുബന്ധിച്ച് സിറ്റി പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 15.875 കിലോഗ്രാം കഞ്ചാവും, 319.2 ഗ്രാം ഹാഷി ഷ് ഓയിലും, 236.27 ഗ്രാം മെത്തംഫെറ്റമിനും 23/01/2025 വ്യാഴാഴ്ച കാലത്ത് 11.00 മണിക്ക് പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ വച്ചു കത്തിച്ചു നശിപ്പിച്ചു
.
തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2025 ജനുവരി മാസത്തിൽ തന്നെ 83.27 കിലോഗ്രാം കഞ്ചാവും, 500 ഗ്രാം MDMA യൂം, 4.975 കിലോഗ്രാം HASHISH ഓയിലും സിറ്റി പൊലീസ് ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ.ആർ െഎ പി എസ്, ക്രൈംബ്രാഞ്ച് എ.സി.പി. നിസാമുദ്ദീൻ Y, നർകോടിക് സെൽ എ.എസ്.ഐ സനീഷ് ബാബു, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിഫാന, CPO മാരായ സച്ചിൻ ദേവ്, ജസ്റ്റിൻ, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞത്.