മലയിന്‍കീഴ് സ്വദേശി വിഷ്ണു, കാവ്യ നാല് വയസുകാരി മകള്‍, നാല് മാസം പ്രായമുള്ള മകന്‍ എന്നിവരെയാണ് കണ്ടെത്തിയത്
മലയിന്‍കീഴില്‍ കാണാതായ നാലംഗ കുടുംബത്തെ കണ്ടെത്തി. നിലവില്‍ കാട്ടാക്കാട പൊലീസ് സ്റ്റേഷനിലാണ് കുടുംബമുള്ളത്. മലയിന്‍കീഴ് സ്വദേശി വിഷ്ണു, കാവ്യ, നാല് വയസുകാരി മകള്‍, നാല് മാസം പ്രായമുള്ള മകന്‍ എന്നിവരെയാണ് കണ്ടെത്തിയത്. നാല് പേരെയും നവംബര്‍ 30 മുതല്‍ കാണാതാവുകയായിരുന്നു. ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെയാണ് കുടുംബത്തെ കാണാതാകുന്നത്.