വിദ്യാർത്ഥിനിക്ക് കഞ്ചാവും മയക്ക് മരുന്നും നൽകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പട്ടാമ്പി:വിദ്യാർത്ഥിനിയോട് കഞ്ചാവും മയക്ക് മരുന്നും വേണോ എന്ന് ചോദിച്ച യുവാവ് അറസ്റ്റിൽ. പെരുമുടിയുർ കുറുപ്പൻമാരിൽ വീട്ടിൽ അനൂപിനെയാണ് (35) പട്ടാമ്പി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ പത്മരാജൻ, എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ ബൈപ്പാസ് റോഡിൽ വെച്ചാണ് 14 വയസ്സുള്ള വിദ്യാർത്ഥിനിയോട് ബുള്ളറ്റിൽ വന്ന പ്രതികൾ കഞ്ചാവും എംഡിഎംഎ യും വേണോ എന്ന് ചോദിക്കുകയും വിദ്യാർത്ഥിനിയുടെ ഇൻസ്റ്റാഗ്രാം ഐഡി വാങ്ങിയ പ്രതികൾ പിന്നീട് ഇൻസ്റ്റാഗ്രാം ഐഡി ലൂടെയും മയക്കമരുന്ന് വേണോ എന്ന് ചോദിക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥിനിയുടെ അച്ഛൻ പരാതി നൽകുകയും പോലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കേസിലെ ഒന്നാം പ്രതിയായ അനൂപിനെ അറസ്റ്റ് ചെയ്തു.

പ്രതിയെ പോലീസ് പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇനി ഒരാൾ കൂടി അറസ്റ്റിൽ ആവാൻ ഉണ്ടെന്നും,പ്രതിക്കെതിരെ നിരവധി കേസുകൾ ഉള്ളതായും പ്രതിയുടെ മുൻ കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ ഉള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *