സുപ്രീം കോടതിയില്‍ ലോ ക്ലര്‍ക്ക്; ആകെ 90 ഒഴിവുകള്‍; 80,000 രൂപ ശമ്പളം കിട്ടും

സുപ്രീം കോടതിയില്‍ ലോ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ആകെയുള്ള 90 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സുപ്രീം കോടതിയില്‍ ലോ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ്. ആകെ
90 ഒഴിവുകള്‍.

പ്രായപരിധി

32 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.

യോഗ്യത

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം വേണം. കൂടാതെ ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഗവേഷണത്തിനും എഴുതാനും കമ്പ്യൂട്ടറില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.

മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയ നടക്കുക. പ്രാഥമിക പരീക്ഷയും, മെയിന്‍ പരീക്ഷയും, അഭിമുഖവും ഉണ്ടായിരിക്കും. മാര്‍ച്ച് 9ന് പ്രാഥമിക പരീക്, നടക്കും.

ശമ്പളം

ജോലി ലഭിച്ചാല്‍ 80,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *