ഇന്ത്യൻ ചാമ്ബ്യൻസ് ട്രോഫി ടീം സെലക്ഷനെ എറെ പ്രതീഷയോടെ കാത്തിരുന്ന മലയാളി ക്രിക്കറ്റ് ആരാധകരെ എറെ നിരാശയിലാഴ്ത്തുന്ന ടീം പ്രഖ്യാപനമാണ് നടന്നത്.സഞ്ജുവും,കരുണ്‍ നായരും ടീമില്‍ ഇടം കിട്ടാതെ പുറത്തായത് എറെ വിമർശനങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.വിക്കറ്റ് കീപ്പർ ബാറ്റാറായ സഞ്ജവിന് പകരം റിഷഭ് പന്ത് ടീമില്‍ ഇടം നേടിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എറെ ചൊടിപ്പിച്ചിരിക്കുന്നത്.പന്ത് പരിക്കിന് ശേഷം ഒരു അന്തരാഷ്ട്ര എകദിനത്തില്‍ പോലും പേഡ് അണിഞ്ഞിട്ടില്ല എന്നതാണ് ഇതിന് പ്രധാന കാരണമായി ഉയർത്തി കാണിക്കുന്നത്. പന്തിന് ഗവാസ്കർ ട്രോഫി ടെസ്റ്റില്‍ ഒന്നോ,രണ്ടോ ഇന്നിംഗ്സുകള്ക്കപ്പുറം മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചിട്ടില്ല.കൂടാതെ തന്നെ അനാവശ്യ ബാക്ക് ഷോട്ടുകള്‍ക്ക് ശ്രമിച്ച് നിർണായക സമയത്ത് വിക്കറ്റ് വലച്ചെറിയുന്ന പ്രവണതയും പരമ്ബരയില്‍ എറെ വിമർശന വിധേയമായതാണ്. പന്ത് കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്ളില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും താരം സെഞ്ചുറി നേടി. തന്റെ അവസാന അഞ്ച് ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു മികച്ച ഫോമിലാണ്. എന്നാല്‍ താരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും തഴയുകയായിരുന്നു.
കരുണ്‍ എറ്റവും മികച്ച ഫോമില്‍ നില്ക്കുന്ന സമയത്താണ് സെലക്ഷൻ കമിറ്റിയുടെ ഈ തഴയല്‍.ഈ അടുത്ത കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രത്തോളം കണ്‍സിസ്റ്റൻസി പുലർത്തുന്ന മറ്റ് എത് താരത്തെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീ സെലക്ടർമാർക്ക് ചൂണ്ടി കാണിക്കാൻ കഴിയുക.വിജയ് ഹസാരെ ട്രോഫിയില്‍ 8 മത്സരങ്ങളില്‍ നിന്ന് 779 റണ്‍സും അഞ്ച് സെഞ്ച്വറികളും ആറ് നോട്ടൗട്ട് പ്രകടനങ്ങളും നടത്തിയ കരുണ്‍ എന്ത്കോണ്ടാണ് തഴയപ്പെട്ടത് എന്ന് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്.അതുപ്പോലെ തന്നെ അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം കരുണ്‍ നായർ ഇത്ര കാലം എന്ത് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയില്ല എന്ന ചോദ്യവും ഇന്ത്യൻ സെലക്ടർമാർക്കെതിരെ ശക്തമായി ഉയരുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഒരു സൈഡില്‍ വിമർശിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർ മറുസൈഡില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കരുണിനെ പോലുള്ള താരങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും.മികച്ച പ്രകടനമല്ലാതെ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് എത്തിപ്പെടാനുള്ള വഴിയേതാണ് ഇവർക്ക്.