അഴിമതി കേസില് പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് 14 വര്ഷവും ഭാര്യയ്ക്ക് ഏഴ് വര്ഷവും തടവ്. അല് ഖാദിര് ട്രസ്റ്റ് അഴിമതി കേസിലാണ് മുന് ക്രിക്കറ്റ് താരം കൂടിയായ ഇമ്രാഖാനും ഭാര്യ ബുഷറ ബീവിക്കും കോടതി ശിക്ഷ വിധിച്ചത്. വിവിധ കാരണങ്ങളാല് മൂന്നു തവണ നേരത്തെ മാറ്റിവെച്ച വിധിയാണ് ഇന്ന് പ്രസ്താവിച്ചത്.
കോടതിയില് വലിയ സുരക്ഷ സന്നാഹം ഒരുക്കിയാണ് വിധി പ്രഖ്യാപിച്ചത്. വിധി പ്രസ്താവിച്ച ഉടന്തന്നെ കോടതി മുറിയില് വച്ച് ഇമ്രാന് ഖാന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.