റീചാർജ് പ്ലാനുകളുടെ പേരില്‍ കിടമത്സരം നടക്കുന്ന മേഖലയാണ് ഇന്ത്യൻ ടെലികോം വിപണി. പല കമ്ബനികളും തങ്ങളുടെ നില നില്പിന് വേണ്ടിയും കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കാനായും ഒട്ടേറെ പ്ലാനുകളുമായി രംഗത്ത് വരുന്നുണ്ട്.
മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലവില്‍ അല്‍പ്പം കൂടി ഉപഭോക്തൃ സൗഹൃദപരമായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും കൂടുതല്‍ ആനുകൂല്യങ്ങളും കമ്ബനികള്‍ നല്കി വരുന്നുണ്ട് എന്നതാണ് ഏക പ്രത്യേകത.
ആദ്യം ഭാവന അക്കാര്യം മറന്നുപോയോ! മണിക്കൂറുകള്‍ക്കകം പഴയ പടിയായി; സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ
ഇപ്പോഴിതാ വിഷയത്തില്‍ നിർണായക ഇടപെടലുമായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായ് രംഗത്ത് വന്നിരിക്കുകയാണ്. ഇതുവരെയും വൻ വിലയുടെ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ 5ജി അല്ലെങ്കില്‍ 4ജി, ഏറ്റവും താഴേക്ക് വന്നാല്‍ 3ജി വരെയുള്ള ഉപഭോക്താക്കളുടെ കാര്യത്തിന് മാത്രമാണ് ടെലികോം കമ്ബനികള്‍ പ്രാധാന്യം കൊടുത്തതെന്ന് റീചാർജ് പ്ലാനുകളില്‍ നിന്ന് വ്യക്തമാവും. എന്നാല്‍ ഇനിയത് നടക്കില്ല.
ട്രായിയുടെ ഏറ്റവും പുതിയ നീക്കം ഈ അവഗണനയില്‍ നിന്ന് ഒരു മാറ്റം ലക്ഷ്യമിട്ടുള്ളതാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് രാജ്യത്തെ 150 ദശലക്ഷം ഇന്ത്യൻ സ്മാർട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഇവർ. വോയ്സ് കോളുകള്‍, എസ്എംഎസ് പോലുള്ള അടിസ്ഥാന മൊബൈല്‍ സേവനങ്ങളെ ആശ്രയിക്കുന്ന ഇ ഉപയോക്താക്കള്‍ ചെലവേറിയ റീചാർജ് പ്ലാനുകള്‍ കാരണം പലപ്പോഴും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. റീചാർജില്‍ അവർക്ക് ഒട്ടും ആവശ്യമില്ലാത്ത ഡാറ്റ കൂടി ലഭിക്കുന്നു. അതുകൊണ്ട് അവർക്ക് യാതൊരു ഗുണവുമില്ല.
ഇത് കണക്കിലെടുത്ത്, ട്രായ് ഡിസംബർ 24ന് ഒരു പുതിയ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. അതില്‍ ടെലികോം കമ്ബനികള്‍ പുതിയ നിയമങ്ങള്‍ പാലിച്ച് താങ്ങാനാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചത്. ഇതില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ലഭ്യമാവും എന്നതാണ് നിങ്ങള്‍ അറിയേണ്ട പ്രധാന കാര്യം.
വെറും 10 രൂപ മുതല്‍ റീചാർജ് പ്ലാനുകള്‍
ട്രായിയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, എയർടെല്‍, ജിയോ, ബിഎസ്എൻഎല്‍, വോഡഫോണ്‍ ഐഡിയ (വി) തുടങ്ങിയ എല്ലാ ടെലികോം കമ്ബനികളും ടോപ്പ്-അപ്പ് വൗച്ചറുകള്‍ അവതരിപ്പിക്കേണ്ടി വരും. പത്ത് രൂപ മുതല്‍ പ്ലാനുകള്‍ നല്‍കേണ്ടി വരുമെന്നതാണ് കാര്യം. ഇതുകൂടാതെ മറ്റൊരു പ്രധാന അപ്ഡേറ്റില്‍, പ്രത്യേക താരിഫ് വൗച്ചറിന്റെ (എസ്ടിവി) സാധുത 90 ദിവസത്തില്‍ നിന്ന് 365 ദിവസമായി ട്രായ് വർധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് സേവനങ്ങള്‍ ആവശ്യമില്ലാത്ത 2ജി ഫീച്ചർ ഫോണ്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന വോയ്സ്, എസ്എംഎസ് മാത്രമുള്ള പ്ലാനുകള്‍ കൊണ്ടുവരാൻ ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലായാല്‍ ഒട്ടേറെ സാധാരണക്കാർക്ക് ഗുണകരമാവും.