ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിച്ചത്. ലക്ഷക്കണക്കിന് സന്യാസിമാരും , വിശ്വാസികളും മേളയില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
അന്ന് മുതല്‍ തന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും കൂടുതലായി പ്രചരിക്കപ്പെടുന്നത് നാഗസന്യാസിമാരുടെ ദൃശ്യങ്ങളാണ്. സന്യാസിമാരില്‍ ചിലരെ പല യൂട്യൂബർമാരും പരിഹസിക്കുന്നതായി നേരത്തെ പരാതികള്‍ വന്നിരുന്നു.
അസംബന്ധ ചോദ്യങ്ങള്‍ ചോദിച്ച് സന്യാസിമാരുടെ ധ്യാനത്തെ ശല്യപ്പെടുത്തുകയാണ് മിക്ക യു ട്യൂബർ മാരും ചെയ്യുന്നത്. ഇപ്പോഴിതാ നാഗസന്യാസിയുമായി ബന്ധപ്പെട്ട മറ്റൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് . ഇത്തരത്തില്‍ അസംബന്ധ ചോദ്യം ഉന്നയിച്ച യൂട്യൂബറെ ഗതികെട്ട് തല്ലേണ്ടി വന്ന നാഗസാധുവിന്റെ ദൃശ്യമാണ് വൈറലാകുന്നത്.