വിയ്യൂര്‍ അസി. ജയിലര്‍ പിടിയില്‍
ഇയാളെ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
തടവുകാര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന ബീഡിയുമായി അസി. ജയിലര്‍ പിടിയില്‍. വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ അസി. ജയിലറായ ഷംസുദീനാണ് ജയില്‍ സൂപ്രണ്ടിന്റെ പിടിയിലായത്. ബീഡിക്കെട്ടുകളുമായി പിടിയിലായ ഇയാളെ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 200 രൂപയുടെ ബീഡിക്കെട്ട് 4000 രൂപക്കാണ് ഷംസുദീന്‍ വിറ്റിരുന്നത്.