തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് നടന് വടിവേലു.അക്കാലയളവില്‍ അദ്ദേഹം അഭിനയിക്കാത്ത സിനിമകള്‍ കുറവായിരിക്കും.
പലപ്പോഴും താരത്തിനെതിരെ സഹപ്രവർത്തകരില്‍ പലരും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ ജയമണി.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയമണി വടിവേലുവിനെതിരെ വിമർശനം ഉന്നയിച്ചത്.വടിവേലു ഒരു അഹങ്കാരിയാണ്. സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയില്‍ അദ്ദേഹം ഇരുന്നാല്‍ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്. സിംഗമുത്തു ഉള്‍പ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നുവെന്നും ജയമണി പറഞ്ഞു.
അതേസമയം ആഴ്ചകള്‍ക്ക് മുൻപ് കോട്ടാച്ചിയും ജയമണി വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടൻ്റെ ആരോപണം. സുപ്പർ താരങ്ങള്‍ക്കൊപ്പം വളർന്ന ഹാസ്യ നടനാണ് വടിവേലു. തമിഴില്‍ ഒരു കാലത്ത് വടിവേലു അഭിനയിക്കാത്ത സിനിമകളില്ലായിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങളെ തുടർന്ന് നടന് സിനിമയില്‍ നിന്നും പൂർണമായി മാറി നില്‍ക്കേണ്ടതായി വന്നിരുന്നു.
കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും നടൻ സിനിമയില്‍ സജീവമായിരിക്കുകയാണിപ്പോള്‍. ഇതിനോട് അനുബന്ധിച്ച് വടിവേലുവിനെ കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. വടിവേലുവിനൊപ്പം ഹാസ്യ കഥാപാത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ വളരാൻ അദ്ദേഹം സമ്മതിക്കില്ലെന്ന് ചിലർ ആരോപിച്ചിരുന്നു. സമാനമായ കാര്യങ്ങള്‍ വീണ്ടും നടനെതിരെ ഉയർന്നു വരികയാണ്.