തുടർച്ചയായി ദിവസങ്ങളോളം ക്യാംപസില്‍ അരിച്ച് പെറുക്കിയിട്ടും മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കിട്ടിയില്ല.
പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടുതിനെ തുടർന്ന് ദൗത്യം കർണാടക വനംവകുപ്പ് അവസാനിപ്പിച്ചു.
കഴിഞ്ഞ ഡിസംബർ 31നായിരുന്നു ഇൻഫോസിസ് ക്യാംപസില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക ദൗത്യ സേന ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തി. പക്ഷെ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയെ കണ്ടെത്താനായി ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്ബസാകെ അരിച്ചുപെറുക്കി പരിശോധിച്ചു തീരുമാനിച്ചത്.
ക്യാംപസില്‍ പുലി ഇറങ്ങിയതിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ഇവിടെ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം അനുവദിച്ചിരുന്നു.
പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമായ റിസർവ് വനത്തിനോട് ചേർന്നുള്ള ഹെബ്ബാള്‍ ഇൻഡസ്ട്രിയല്‍ ഏരിയയ്‌ക്ക് സമീപമാണ് കാമ്ബസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം തേടി പുലി വനത്തില്‍ നിന്നും പുറത്തു വന്നതാകാമെന്നാണ് അധികൃതരുടെ നിഗമനം. കാമ്ബസിന്റെ പരിസരത്ത് ഇതാദ്യമായല്ല പുള്ളിപ്പുലിയെ കാണുന്നത്. നേരത്തെ 2011ലും കാമ്ബസിനുള്ളില്‍ പുലി അലഞ്ഞിരുന്നു.