സ്വാമിത്വ പദ്ധതിയ്ക്ക് കീഴിൽ വസ്തു ഉടമകൾക്ക് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ ജനുവരി 18 ന് പ്രധാനമന്ത്രി വിതരണം ചെയ്യും


പദ്ധതി ലക്ഷ്യംവച്ച 92 ശതമാനം ഗ്രാമങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി

ഏകദേശം 2.25 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി

10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 230-ലധികം ജില്ലകളിലെ 50000-ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും.

ഗ്രാമങ്ങളിലെ ജനവാസ മേഖലകളിൽ അത്യാധുനിക ഡ്രോൺ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയ, സ്വന്തമായി വീടുള്ള കുടുംബങ്ങൾക്ക്  ‘അവകാശ രേഖ’ നൽകിക്കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വർധിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രി സ്വാമിത്വ പദ്ധതി ആരംഭിച്ചത്.

സ്വത്ത് സമ്പാദനം സുഗമമാക്കുന്നതിനും ബാങ്ക് ലോണുകൾ വഴി സ്ഥാപനപരമായ വായ്പ സാധ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു; സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കൽ, ഗ്രാമപ്രദേശങ്ങളിലെ വസ്തുവകകളുടെയും വസ്തുനികുതിയുടെയും മെച്ചപ്പെട്ട വിലയിരുത്തൽ സുഗമമാക്കൽ സമഗ്രമായ ഗ്രാമതല ആസൂത്രണം എന്നിവ പദ്ധതി വഴിസാധ്യമാക്കുന്നു.

പദ്ധതി ലക്ഷ്യം വച്ച 92 ശതമാനം ഗ്രാമങ്ങൾ ഉൾപ്പെടെ 3.17 ലക്ഷം ഗ്രാമങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി. ഇതുവരെ 1.53 ലക്ഷം ഗ്രാമങ്ങൾക്കായി ഏകദേശം 2.25 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.

പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പദ്ധതി പൂർണ്ണതയിലെത്തി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രോൺ സർവേയും പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *