അക്കീക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.. രാത്രി 9:00 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വലിയ രീതിയിൽ ഉള്ളിൽ നിന്നും തീ പുറത്തേക്ക് പടരുകയായിരുന്നു. ഉള്ളിലുള്ള കാർഷിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാം കത്തി നശിച്ചു എന്നാണ് കരുതുന്നത്. കുന്നംകുളം ഗുരുവായൂർ ചങ്ങരംകുളം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയ ശ്രമങ്ങൾ വൈകിയും തുടരുകയാണ്. ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ‘അപകടത്തിൽ ആരും ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രാഥമിക നിഗമനം