തിരുവനന്തപുരം:
ഗോപന്‍ സ്വാമിയുടെ കല്ലറ 16 -01-2025, വ്യാഴാഴ്ച പൊളിച്ചു.
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് 16 -01-2025, വ്യാഴാഴ്ച പൊളിച്ചുമാറ്റി . കല്ലറ പൊളിക്കാൻ പോലീസ് എത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
സബ് കളക്ടർ വന്ന് കുടുംബത്തിനോട് സംസാരിച്ചതിനുശേഷം ആണ് പൊളിക്കാൻ ആരംഭിച്ചത്.
പീഠത്തിൽ ഇരിക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം. നെഞ്ചുവരെ ഭസ്മവും വസ്ത്രവും മറ്റു പൂജാസാമഗ്രികളും കൊണ്ട് മൂടിയിരുന്നു. മൃതദേഹം ഗോപൻ സ്വാമിടേതാണോ എന്ന് പരിശോധനയിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളൂ. വലിയ ജീർണ്ണിച്ച നിലയിൽ അല്ല മൃതദേഹം. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറിൻ സിക്സ് അർജൻ അടക്കം സംഘവും സ്ഥലത്തെ എത്തിയിരുന്നു.
കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.
‘കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ട്’; ഗോപന്‍ സ്വാമിയുടെ കുടുംബത്തിൻ്റെ ഹർജി തള്ളി ഹൈക്കോടതി
മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.