കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ( EME ) കോറിലെ ഗ്രൂപ് സി തസ്‌തികകളിലെ 625 ഒഴിവിലേക്ക് നിയമനം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ജമ്മു ആൻഡ് കശ്മിർ, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ ആർമി ബേസ് വർക്ഷോപ്പുകളിലാണ് ഒഴിവ്. നേരിട്ടുള്ള നിയമനം. 17 വരെ അപേക്ഷിക്കാം.
തസ്തികകളും യോഗ്യതയും
ഫാർമസിസ്റ്റ്: പ്ലസ് ടു ജയം, ഡിപ്ലോമ ഇൻ ഫാർമസി, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ.
ഇലക്ട്രിഷ്യൻ, ടെലികോം മെക്കാനിക്:പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്ത ഭടൻ/ ആംഡ് ഫോഴ്് പഴ്സൻ.
എൻജിനീയറിങ് എക്വിപ്മെന്റ് മെക്കാനിക് : പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്സ് അല്ലെങ്കിൽ നിശ്ചിതയോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്സ് പേഴ്സൻ.
വെഹിക്കിൾ മെക്കാനിക്: പ്ലസ് ടു ജയം,
മോട്ടർ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്സ് പഴ്സൻ ആർമമെന്റ് മെക്കാനിക്: പ്ലസ് ടു ജയം, ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സ് പഴ്സൻ.
ഡ്രാഫ്റ്റ്സ്മാൻ: പത്താം ക്ലാസ്, 3 വർഷ
മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്‌മാൻഷിപ്പിൽ (മെക്കാനിക്കൽ) 2 വർഷ ഡിപ്ലോമ സർട്ടിഫിക്കറ്റ്, 3 വർഷ ജോലി പരിചയം.
സ്റ്റനോഗ്രാഫർ : പ്ലസ് ടു ജയം, ഡിക്ടേഷൻ,
ട്രാൻസ്ക്രിപ്ഷൻ (ഇംഗ്ലിഷ്, ഹിന്ദി) എന്നിവയിൽ പ്രാവീണ്യം.
മെഷിനിസ്റ്റ്: മെഷിനിസ്റ്റ്/ടർണർ/
മിൽറൈറ്റ്/പ്രിസിഷൻ ഗ്രൈൻഡർ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സ് പഴ്സൻ.
ഫിറ്റർ, ടിൻ ആൻഡ് കോപ്പർ സിത്ത്, അപ്ഹോൾസ്റ്റർ, മോൾഡർ, വെൽഡർ,
വെഹിക്കിൾ മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സസ് പഴ്സൻ.
സ്റ്റോർ കീപ്പർ: പ്ലസ് ടു ജയം. ലോവർ ഡിവിഷൻ ക്ലാർക്ക്: പ്ലസ് ടു ജയം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ കംപ്യൂട്ടർ ടൈപ്പിങ് പ്രാവീണ്യം.
സിവിലിയൻ മോട്ടർ ഡ്രൈവർ: പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.
ഫയർ എൻജിൻ ഡ്രൈവർ: പത്താം ക്ലാസ് ജയം, 3 വർഷ ഹെവി വെഹിക്കിൾ ഡ്രൈവിങ് പരിചയം, ഡ്രൈവിങ് ലൈസൻസ്.
ഫയർമാൻ, കുക്ക്: പത്താം ക്ലാസ് ജയം, അതതു മേഖലകളിൽ പ്രാവീണ്യം. ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം.
ബാർബർ, വാഷർ മാൻ: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം.
മൾട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ്. പ്രായം: 1825 വയസ്. ഫയർ എൻജിൻ ഡ്രൈവർ തസ്‌തികയിൽ 1830. ശമ്പളം:520020,200 2.
വെബ്സൈറ്റ്: www.joinindianarmy.nic.in