കടയ്ക്കലില്‍ കരിയില കത്തിക്കുന്നതിനിടെ വസ്ത്രങ്ങളില്‍ തീ പടര്‍ന്നുപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ സ്വദേശി പ്രമിത (31) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രമിത തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.