അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ ഞാൻ 12.30 ന് ഇറങ്ങി, തടവുകാർക്കൊപ്പം ഇഷ്‌ടം പോലെ സമയം ചെലവഴിക്കാനുള്ള ഏർപ്പാട് ചെയ്യാം”; കോടതി

ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ പാഠം പഠിപ്പിക്കാൻ ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. അയാൾക്കു പിന്നെ തടവുകാർക്കൊപ്പം ഇഷ്ടംപോലെ സമയം ചെലവിടാമല്ലോ എന്നാണ് ബോബിയുടെ അഭിഭാഷകരോട് കോടതി ചോദിച്ചത്. കോടതിയോട് കളിക്കരുതെന്ന് ജസ്‌റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി

എന്തും വിലയ്ക്കു വാങ്ങാമെന്നാണോ കരുതുന്നത്? ബോബി നിയമത്തിനു മുകളിലാണോ? ഹൈക്കോടതിയോടാണ് കളിക്കുന്നത്. തടവുകാരുടെ കാര്യങ്ങളൊക്കെ അയാൾ നോക്കും, ജുഡീഷ്യറി ഒന്നും ഇനി വേണ്ട എന്നാണോ? ബോബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെപ്പോലും അയാൾ അപമാനിക്കുകയാണു ചെയ്തത്. അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ വേണ്ടി ഞാൻ 12.30ന് ഇറങ്ങി, എന്നിട്ടാണ് 3.30ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും അയാൾ നാടകം കളിക്കുകയായിരുന്നു”– ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.കോടതിയോടു യുദ്ധപ്രഖ്യാപനം നടത്തുകയാണല്ലേ? ജയിലിൽനിന്ന് ഇറങ്ങിയ ശേഷം എന്താണു പറഞ്ഞതെന്ന് ബോബിയോടു ഫോണിൽ വിളിച്ചു ചോദിക്കാനും കോടതി നിർദേശിച്ചു. രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണ് ബോബി ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും, കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. തടവുകാർക്കു വേണ്ടിയാണോ തലേന്നു ജയിലിൽ കഴിഞ്ഞതെന്നു ബോബി മാദ്ധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി അഭിഭാഷകർക്ക് നിർദേശം നൽകി. 1.45ന് വിഷയം വീണ്ടും കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *