ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി;

പ്രതിഷേധിക്കാന്‍ വേണ്ടിയല്ല ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്തതെന്ന് ബോബി ചെമ്മണ്ണൂര്‍. ജയിലില്‍ ഉള്ള ചില തടവുകാര്‍ക്ക് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാന്‍ ആയിട്ടില്ല.അവര്‍ക്ക് പണം കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഒരു ദിവസം കിടന്നത്. അതില്‍ പ്രതിഷേധമൊന്നുമില്ല. ഇതിനൊപ്പം ഉത്തരവ് കിട്ടാന്‍ വൈകിയെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. രാവിലെ 9.50ന് ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി. ആരാധകര്‍ ആരും എത്തിയതുമില്ല. വിഷണനായാണ് ജയിലില്‍ നിന്നിറങ്ങിയ ബോബിയെ കണ്ടത്. ഹൈക്കോടതിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയും എടുത്തു. അതിന് വേണ്ടിയാണ് പ്രതിഷേധമില്ലെന്ന് വ്യക്തമാക്കിയത്. ഹൈക്കോടതി ജാമ്യം റദ്ദാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബോബിയെ അതിവേഗം ജയിലില്‍ നിന്നിറക്കി പുറത്തേക്ക് കൊണ്ടു പോയത്. അനാവശ്യമായതൊന്നും പറയാതിരിക്കാന്‍ മുന്‍കരുതല്‍ അഭിഭാഷകര്‍ എടുത്തു. ഹൈക്കോടതിയില്‍ ഒന്നും വരാതിരിക്കാനായിരുന്നു ഇത്. ബോബി ചെമ്മണ്ണൂരിന്റെ ജയിലില്‍ നിന്നുള്ള പുറത്തിറക്കല്‍ അങ്ങനെ മറ്റൊരു തലത്തില്‍ നാടകീയമായി മാറുകയും ചെയ്തു. ജയിലില്‍ കോടതി ഉത്തരവ് കൊണ്ടു വരാന്‍ വൈകിയതിന്റെ കാരണവും അഭിഭാഷകര്‍ വിശദീകരണമായി എഴുതി നല്‍കിയിട്ടുണ്ട്.നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ബോണ്ടില്‍ ഒപ്പിടാന്‍ ബോബി ചെമ്മണ്ണൂര്‍ വിസമ്മതിച്ചെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടത്ത് ഹൈക്കോടതി നടപടി കടുപ്പിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന് ഇത് കുരുക്കായി മാറിയേക്കും. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരെ അടക്കം ഹൈക്കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഇടപെടല്‍. അഡ്വക്കേറ്റ് ബി രാമന്‍പിള്ളയ്ക്കും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ബോബിയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ബോബിയ്ക്ക് വേണ്ടി അസാധാരണമാം വിധം വാദിച്ചാണ് രാമന്‍പിളള ജാമ്യത്തിലേക്ക് കോടതിയെ എത്തിച്ചത്. ബോബി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തി ഹൈക്കോടതി ജാമ്യവും നല്‍കി. എന്നാല്‍ ബോബി ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചവെന്നായിരുന്നു വാര്‍ത്തകള്‍. ഹൈക്കോടതി ഇതിനെ ഗൗരവത്തിലൂടെ എടുത്തുവെന്നാണ് വ്യക്തമാകുന്നത്. ഇത് മനസ്സിലാക്കിയാണ് അതിവേഗം ബോബി പുറത്തിറങ്ങിയത്. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതായി വാര്‍ത്തയെത്തി. എന്നാല്‍ ജാമ്യ ബോണ്ട് കഴിഞ്ഞ ദിവസം ജയിലിലെത്തിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒപ്പിടല്‍ നിഷേധിക്കലിനെ എതിര്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയുടെ അസാധാരണ നീക്കം. ഇതോടെ കോടതിയ്ക്ക് മുമ്ബില്‍ വീണ്ടും ബോബിയുടെ അഭിഭാഷകര്‍ക്ക് നിലപാട് വിശദീകരിക്കേണ്ടി വരും. ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ ഹൈക്കോടതി ബോബിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജാമ്യം കൊടുക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള വകുപ്പുകളാണ് ഇട്ടിട്ടുള്ളതെന്ന വാദം അംഗീകരിച്ചാണ് ജാമ്യം കോടതി നല്‍കിയത്. അതിന് ശേഷമാണ് വീര പരുഷനെന്ന പരിവേഷം സൃഷ്ടിച്ചെടുക്കാന്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും നിലപാട് എടുത്തതായി വാര്‍ത്തകളെത്തിയത്. ഇതാണ് കോടതി ഗൗരവത്തില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *