ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നത് അത്യധികം സന്തോഷം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക്: പ്രധാനമന്ത്രി

ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസ്തുത സ്ഥാപനം മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും മൂല്യവർദ്ധനയ്ക്കും മികച്ച അവസരങ്ങൾ ഉറപ്പാക്കുമെന്ന് പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ,’എക്‌സ്’ ഇൽ കുറിച്ച ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

“ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനം, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്!

മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും മൂല്യവർദ്ധനയ്ക്കും മികച്ച അവസരങ്ങൾ ഇത് ഉറപ്പാക്കും. ഇത് കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുക വഴി  വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും”.

ശ്രീ പീയൂഷ് ഗോയലിന്റെ വാക്കുകൾ ഇപ്രകാരം: “

മകരസംക്രാന്തിയുടെ ശുഭകരമായ വേളയിൽ, ദേശീയ മഞ്ഞൾ ബോർഡ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

അടുക്കളയ്ക്ക് അത്യാവശ്യവും ആരോഗ്യ സംരക്ഷണ ഉൽപ്പന്നവുമായ മഞ്ഞളിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്തുന്നതിന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

മഞ്ഞൾ മൂല്യ ശൃംഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ, കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുകയും ഈ സുവർണ്ണ സുഗന്ധവ്യഞ്ജനത്തെക്കുറിച്ചുള്ള നമ്മുടെ പഴക്കമേറിയ അറിവ് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതുവഴി നമ്മുടെ കർഷകർക്കും കയറ്റുമതിക്കാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ നേട്ടമുണ്ടാകും.”

Leave a Reply

Your email address will not be published. Required fields are marked *