കൊണ്ടോട്ടി: നവവധുവിനെ തൂങ്ങിമരിച്ച
നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചിരിക്കുന്നത്. മാനസിക പീഡനം മൂലമാണ് ഷഹാന മരിച്ചതെന്ന് ആരോപിച്ച് അവരുടെ കുടുംബം പോലിസിൽ പരാതി നൽകി. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്നും പരാതി പറയുന്നുണ്ട്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദു്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. 2024 മെയ് 27ന് ആയിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും വിവാഹം. കൊണ്ടോട്ടി ഗവ.കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ് ഷഹാന. പരാതിയിൽ കൊണ്ടോട്ടി പോലിസ് കേസെടുത്തു.