തിരൂർ: പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തിരൂർ തെക്കുംമുറി സ്വദേശി പോട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയുടെ വീട് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു.
ഞായറാഴ്ച ഉച്ചയോടെ എത്തിയ മന്ത്രി 10 മിനിറ്റോളം ചെലവഴിച്ചാണ് മടങ്ങിയത്. നിരാലംബരായി കഴിയുന്ന കുടുംബം സർക്കാ റിൻ്റെ സഹായമഭ്യർഥിച്ച് മന്ത്രി ക്ക് നിവേദനം നൽകി. സർക്കാർ കഴിയാവുന്ന സഹായം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ല സെക്രട്ടറി ദിനേശ് പൂക്കയിൽ, തിരൂർ നഗരസഭ കൗൺസിലർ വി. നന്ദൻ, ജോയൻ്റ് കൗൺസിൽ ജില്ല ട്രഷറർ കെ. സുജിത്ത് കുമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. ഇന്ത്യൻ അസോ സിയേഷൻ ഓഫ് ലോയേഴ്സ് തി രൂരിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.