ബിഗ് ബോസ് ഷോയിൽ പ്രഖ്യാപിച്ച് സൽമാൻ ഖാൻ
നിലവിലെ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കഴിഞ്ഞ സീസണിൽ നയിച്ചത് ശ്രേയസ് ആയിരുന്നു
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യർ നയിക്കും. ബിഗ് ബോസ് നൈറ്റിൽ ബോളിവുഡ് നായകൻ സൽമാൻ ഖാനാണ് പഞ്ചാബ് കിങ്സ് നായകനെ പ്രഖ്യാപിച്ചത്. ശ്രേയസിനൊപ്പം സ്പിന്നർ യൂസ്വേന്ദ്ര ചഹലും ശശാങ്ക് സിങ്ങും വേദിയിൽ ഉണ്ടായിരുന്നു. 96-ാം നമ്പർ ജഴ്സിയിലാണ് താരം പഞ്ചാബ് കിങ്സിനായി കളിക്കുക.
ഐപിഎൽ 2025നുള്ള പഞ്ചാബ് കിങ്സ് ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിങ്, പ്രഭ്സിമ്രാൻ സിങ്, അർഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്വെൽ, നേഹൽ വധേര, യാഷ് താക്കൂർ, വൈശാഖ് വിജയകുമാർ, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ, മാർകോ ജാൻസൻ, ജോഷ് ഇംഗ്ലീഷ്, ലോക്കീ ഫെർഗൂസൻ, അസമത്തുള്ള ഒമർസായി, ഹാർനൂർ പന്നു, കുൽദീപ് സെൻ, പ്രിയാൻഷ് ആര്യ, ആരോൺ ഹാർഡി, മുഷീർ ഖാൻ, സൂര്യൻഷ് ഷെഡ്ജ്, സേവ്യർ ബാർട്ട്ലെറ്റ്, പ്യാല അഭിനാഷ്, പ്രവീൺ ദുബെ.