കോഴിക്കോട്: സൽക്കാരം കഴിഞ്ഞു കാറിൽ മടങ്ങുകയായിരുന്ന വിവാഹ സംഘത്തിൻ്റെ വാഹനങ്ങൾക്ക് മുന്നിൽ ബൈക്ക് യാത്രികരായ യുവാക്കളുടെ അഭ്യാസം. പിന്നാലെ ഇത് ചോദ്യം ചെയ്യാൻ ചെന്ന സംഘവും യുവാക്കളും തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടിയും നടന്നു. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കം ടെലഫോൺ എക്ചേഞ്ചിനു മുന്നിൽ വെച്ചായിരുന്നു സംഭവം.
താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും, സ്ത്രീകളുമടക്കമുള്ളവർക്ക് നേരെ ആക്രാേശിച്ച്, മൂന്നു ബൈക്കുകളിലായി എത്തിയ ആറു യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നാലെ ഇത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ പൊരിഞ്ഞതല്ലായി. ബൈക്ക് യാത്രക്കാരായ യുവാക്കൾ മദ്യക്കുപ്പികളുമായാണ് കാറിനുള്ളിൽ ഉള്ളവരെ നേരിടാനായി എത്തിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു.