രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെ രാവിലെ 15 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചിരുന്നു. പിന്നീട് മൂന്നു മീറ്റർ വരെ അടുത്ത് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു
15 മീറ്ററും മൂന്നു മീറ്ററും വരെ എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടത്തി. ഇപ്പോൾ ബഹിരാകാശ പേടകങ്ങളെ സുരക്ഷിത ദൂരത്തേക്ക് മാറ്റുന്നു. കൂടുതൽ ഡാറ്റ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തും’- ഐഎസ്ആർഒ എക്സിൽ അറിയിച്ചു.