എല്ലാ ആധുനിക സവിശേഷതകളോടും കൂടിയ FTII യുടെ സിനിമാ തിയേറ്റർ-കം-ഓഡിറ്റോറിയം ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു
മുംബൈ:
കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണം, റെയിൽവേ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയംഭരണ സ്ഥാപനമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിലായിരുന്നു ശ്രീ വൈഷ്ണവ്. ശ്രീ വൈഷ്ണവ് റിബൺ മുറിച്ച് വിദ്യാർത്ഥികളോടൊപ്പം വിളക്ക് കൊളുത്തി.
ഉദ്ഘാടനത്തിനുശേഷം ഓപ്പൺ ഫോറത്തിൽ വിദ്യാർത്ഥികളുമായും ഫാക്കൽറ്റിയുമായും സംവദിച്ച കേന്ദ്രമന്ത്രി, FTII യെ ആഗോളതലത്തിൽ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. “നമ്മുടെ പൈതൃകവും പാരമ്പര്യവും കൂടുതൽ മികവിന്റെ യാത്ര ആരംഭിക്കുന്നതിന് ഉറച്ച അടിത്തറ നൽകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ശ്രീ വൈഷ്ണവ് ഫാക്കൽറ്റിയിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിർദ്ദിഷ്ട സർവകലാശാല പദവിയുടെ വിവിധ വശങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്തെ സിനിമാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ശ്രീ അശ്വിനി വൈഷ്ണവ് പ്രകടിപ്പിച്ചു. വിദ്യാർത്ഥികളുടെ കരിയർ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിലും വ്യവസായവുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഗോള കമ്പനികൾക്ക് ഒരു പ്രധാന പ്രതിഭ ദാതാവായി മാറിയ ഗതിശക്തി വിശ്വവിദ്യാലയത്തിന്റെ ഉദാഹരണം അദ്ദേഹം നൽകി.
പുതിയ ഓഡിറ്റോറിയം എഫ്‌ടിഐഐയുടെ അധ്യാപനത്തിന് വിലമതിക്കാനാവാത്ത ശക്തിയായിരിക്കുമെന്ന് മാത്രമല്ല, പൂനെയുടെ സമ്പന്നമായ സാംസ്കാരിക കേന്ദ്രത്തിലെ ഒരു പ്രധാന സാന്നിധ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമാ പ്രൊജക്ടർ, സ്റ്റേജ് പെർഫോമൻസിനുള്ള പിഎ സിസ്റ്റം, അത്യാധുനിക ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങിയ എല്ലാ ആധുനിക സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് 586 സീറ്റുകളുള്ള ഓഡിറ്റോറിയം. 50 അടി വീതിയും 20 അടി ഉയരവുമുള്ള അതിന്റെ നൂതനവും തിരശ്ചീനമായി ചലിക്കുന്നതുമായ സ്‌ക്രീനാണ് ഓഡിറ്റോറിയത്തിന്റെ ഏറ്റവും സവിശേഷമായ സവിശേഷതകളിൽ ഒന്ന്. ഈ അത്യാധുനിക സ്‌ക്രീൻ ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് അനായാസമായി ക്രമീകരിക്കാൻ കഴിയും, ഇത് ഓഡിറ്റോറിയത്തെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റാൻ അനുവദിക്കുന്നു. ഓഡിറ്റോറിയം രൂപകൽപ്പനയിലെ വൈവിധ്യത്തിനും വഴക്കത്തിനും ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സവിശേഷതയ്ക്കുള്ള പേറ്റന്റിനായി എഫ്‌ടിഐഐ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി, കേന്ദ്രമന്ത്രി ശ്രീ വ്യാസ്‌നവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ സൗകര്യങ്ങൾ സന്ദർശിക്കുകയും ഫാക്കൽറ്റിയുമായി സംവദിക്കുകയും ചെയ്തു. ക്രിയേറ്റീവ് എക്കണോമിയെക്കുറിച്ച് മന്ത്രി തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച മന്ത്രി “എഫ്‌ടിഐഐയുടെ കഴിവും ആവാസവ്യവസ്ഥയും ഉപയോഗിച്ച് നമുക്ക് ഈ രംഗത്തെ ഒരു വലിയ കളിക്കാരനാകാൻ കഴിയും” എന്ന് അഭിപ്രായപ്പെട്ടു.