2025 ലെ ദേശീയ യുവജനോത്സവത്തെക്കുറിച്ചും വികസിത ഭാരത യുവ നേതൃസംവാദത്തെക്കുറിച്ചും കേന്ദ്രമന്ത്രി രക്ഷാ ഖഡ്‌സെ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
വികസിത ഭാരത യുവ നേതൃസംവാദത്തെക്കുറിച്ചുള്ള കേന്ദ്രമന്ത്രി രക്ഷാ ഖഡ്‌സെയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തതിങ്ങനെ:
“രാജ്യത്തെ യുവാക്കളെ രാജ്യത്തിന്റെ വികസന യാത്രയിൽ ഉൾപ്പെടുത്തുന്നതിനുള്ള സവിശേഷ സംരംഭമാണ് വികസിത ഭാരത യുവ നേതൃസംവാദമെന്ന് കേന്ദ്രമന്ത്രി രക്ഷാ ഖഡ്‌സെജി @khadseraksha എഴുതുന്നു. വികസിത ഭാരതം എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന് യുവ മനസ്സുകളുടെ ഊർജ്ജം, സർഗ്ഗാത്മകത, നേതൃത്വം എന്നിവ സംയോജിപ്പിക്കാനാണ് പരിപാടി ശ്രമിക്കുന്നത്.”