സ്കൂള് സംസ്ഥാന സ്കൂള് കലോത്സവത്തില് റിപ്പോര്ട്ടര് ടിവിയിലെ ഡോക്ടര് അരുണ്കുമാറിന്റെ ദ്വയാര്ത്ഥ പ്രയോഗത്തില് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷന് ചെയര്പേഴ്സണ് കെവി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. കലോത്സവത്തില് ഒപ്പന അവതരിപ്പിച്ചതില് മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്ട്ടര് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാര്ത്ഥ പ്രയോഗം കടന്നുകൂടിയത്. ഇത് സംബന്ധിച്ച് ചാനല് മേധാവിയില് നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില് നിന്നും കമ്മീഷന് അടിയന്തര റിപ്പോര്ട്ട് തേടി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന് കേസെടുത്തത്. കൂടാതെ ഒപ്പനയിലെ മണവാട്ടിയോട് റിപ്പോര്ട്ടര് ചാനലിലെ റിപ്പോര്ട്ടര് ഷാബാസ് ദ്വയാര്ത്ഥ പ്രയോഗം നടത്തിയതായും ആരോപണമുണ്ട്