വസ്ത്രധാരണത്തിൽ മാന്യത വേണം, തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ’ ; കേസ് സ്വയം വാദിക്കുമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം :
നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ . ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്. ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ നിയമപരമായി നേരിടും. ഞാൻ ഒരു അഡ്വക്കേറ്റാണ് ഞാൻ തന്നെ കേസ് വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം രാഹുൽ ഈശ്വർനെതിരെ ഹണി റോസ് പരാതി നൽകി. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
സൈബർ ഇടങ്ങളിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണം നടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *