പരിപാടിക്ക് അനുമതി നല്‍കിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണം.
തിങ്കളാഴ്‌ച മലപ്പുറം കലക്‌ടർ റിപ്പോർട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പുതിയങ്ങാടി നേർച്ചയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ആന ഇടഞ്ഞത്.
ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം.
സർക്കാർ അതോറിറ്റി കോടതി നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നുവെന്നും ഹൈകോടതി കുറ്റപ്പെടുത്തി.
മദമിളകിയ ആന ഒരാളെ കാലില്‍ തൂക്കിയെടുത്ത് എറിയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
വിഷയം തിങ്കളാഴ്ച പരിഗണിക്കുമ്ബോഴാണ് കലക്ടറും സർക്കാരും മറുപടി നല്‍കേണ്ടത്.
ആന ഇടഞ്ഞ സമയം കുഞ്ഞുങ്ങളടക്കം സ്ഥലത്തുണ്ടായിരുന്നുവെന്നും കോടതി..