പോനാല്‍ പോകട്ടും പോടാ… ബ്രേക്കപ്പില്‍ ദു:ഖിക്കേണ്ട, വരുന്നു AI റോബോട്ട് കാമുകികൂട്ടുകൂടാനും അടുപ്പം കാണിക്കാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത റോബോട്ടാണിത്

റിലേഷന്‍ഷിപ്പിലാകുമ്പോള്‍ കാമുകീ കാമുകന്മാര്‍ക്ക് പല പല പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണല്ലേ. ചിലര്‍ക്കാണെങ്കില്‍ കാമുകിയും കാമുകനും ഇല്ലാത്തതിന്റെ ദുഃഖവും. എന്നാല്‍ അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. കയ്യില്‍ കുറച്ച് കാശുണ്ടെങ്കില്‍ ഒരു കാമുകിയെ സ്വന്തമാക്കാം.മനുഷ്യനെയല്ല റോബോട്ട് കാമുകി ആര്യയെ. മറ്റ് റോബോട്ടുകളെ അപേക്ഷിച്ച് വൈകാരിക ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഈ AI റോബോട്ട് രൂപകല്‍പ്പന ചെയ്തിരുന്നത്. ഈ പെണ്‍ റോബോട്ടിന് പല മുഖഭാവങ്ങളുമുണ്ട്.

അമേരിക്കന്‍ കമ്പനിയായ Realbotix ആണ് AI റോബോട്ട് കാമുകിയെ പുറത്തിറക്കിയത്. 150,000 ഡോളര്‍ അതായത് ഏകദേശം 1.5 കോടി രൂപയാണ് ആര്യ എന്ന റോബോട്ട് കാമുകിയുടെ വില. കൂട്ടായ്മയ്ക്കും അടുപ്പത്തിനും വേണ്ട് കമ്പനി റോബോട്ടുകളെ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്. വായുടെയും കണ്ണിന്റെയും ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനായി കഴുത്ത് മുതല്‍ മുകളിലേക്ക് 17 ചെറു മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആര്യ എന്ന പെണ്‍ റോബോട്ടിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതു

റോബോട്ടിനെ വാങ്ങുന്നവര്‍ക്ക് മുഖം, ഹെയര്‍ സ്‌റ്റൈല്‍, നിറങ്ങള്‍ എന്നിവ ഇഷ്ടാനുസരണം മാറ്റാം.

ആര്യ മൂന്ന് തരം

കഴുത്തും തലയും മാത്രം ഉള്‍പ്പെടുന്ന പതിപ്പിന്റെ വില 10,000 ഡോളറാണ്. രണ്ടാമത്തെ ഒപ്ഷന്‍ മോഡുലാര്‍ പതിപ്പാണ്. അത് വേര്‍പെടുത്താനാവുന്നതും 150,000 ഡോളര്‍ വിലയുളളതുമാണ്. 175,000 ഡോളര്‍ വിലയുള്ള റോളിംഗ് ബേസ് ഉള്ള ഫുള്‍ സ്റ്റാന്‍ഡിംഗ് മോഡലാണ് മൂന്നാമത്തേതും ഏറ്റവും നൂതനവുമായ ഒപ്ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *