വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

കൂവേരി : കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷ് (39) നിര്യാതനായി. പരേതനായ എ. കൃഷ്ണൻ്റെയും എം.വി നാരായണിയുടെ മകനാണ്.ഭാര്യ: രേഷ്മ.വി.വി. മക്കൾ: സോനു ആർ കൃഷ്ണ, ധ്യാൻ കൃഷ്ണ സഹോദരങ്ങൾ: പ്രീയേഷ്, പ്രതീഷ്. 18/03/23 ന് രാവിലെ ജേഷ്ഠൻ്റെ ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തിൽ ആക്കി മടങ്ങിവരവെ രതീഷ് ഓടിച്ചിരുന്ന കാർ കീച്ചേരി വളവിൽ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു സാരമായി പരിക്കേറ്റ് ഒന്നര വർഷത്തോളമായി ചികിത്സയിലാണ്. അപകടത്തിൽ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിരുന്നു . ചികിത്സയിലിരിക്കെ അച്ഛൻ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *