തൃശ്ശൂർ : ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ നൽകിയ ജാമിയ ഹർജി പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
10 1 2025, വെള്ളിയാഴ്ചയാണ് ഹൈക്കോടതി ജാമ്യ ഹർജിയുടെ പരിഗണന 14 1 2025 ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയതിനാണ് ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമിയ ഹർജി തള്ളിക്കൊണ്ട് 14 ദിവസത്തെ റിമാൻഡിൽ വിട്ടത്. തുടർന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടിയോടെ മോശമായി പെരുമാറിയിട്ടില്ല, തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ല, എറണാകുളം ഫസ്റ്റ് ക്ലാസ് മിനിക്കോടതി ശരിയായി കേസ് പരിശോധിച്ചിട്ടില്ല എന്നെല്ലാമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാദം.
അടിയന്തിരമായി ഹർജി പരിഗണിക്കേണ്ട ആവശ്യം എന്താണെന്ന് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചു. പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട എന്നും ആരാഞ്ഞു.