പാലക്കാട്: വടക്കഞ്ചേരിയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം. കിഴക്കഞ്ചേരി കോരഞ്ചിറ അടുക്കള കുളമ്പ് ലളിതയുടെ മാലയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാന്‍ എന്ന് പറഞ്ഞെത്തിയ യുവാവാണ് മോഷണം നടത്തിയതെന്ന് ലളിത പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിലും പരിസരത്തും ആരും ഇല്ലാത്ത സമയത്ത് ഹെല്‍മറ്റും, മാസ്ക്കും ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് മുളക്പൊടി എറിഞ്ഞ് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗം നഷ്ടപ്പെട്ടു. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.