പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസിൽ (സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ പ്രോസസിംഗ് അസിസ്‌റ്റൻ്റുമാരുടെ ഒഴിവിലേക്കാണ് നിയമനം. ഇൻകം ടാക്സിന്റെ (https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B- advertisement-on-website-v1.pdf) എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

എട്ട് തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 56 വയസിന് താഴെ പ്രായമുള്ളവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരമുള്ളത്.യോഗ്യതകൾ

1) കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടർ സയൻസിലോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോ​ഗാർത്ഥികൾക്കും എഞ്ചിനീയറിംഗിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുളളവർക്കും അപേക്ഷിക്കാം.
2) അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബിരുദം നേടിയ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.
3) ഇലക്ട്രോണിക്സ് ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോ​ഗാർത്ഥികൾ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതുണ്ട്. അയക്കേണ്ടവിലാസം (ഡയറക്ടറേറ്റ് ഒഫ് ഇൻകം ടാക്സ്, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ്. ഗ്രൗണ്ട് ഫ്ളോർ, എഫ് 2, എആർഎ സെൻറർ).

Leave a Reply

Your email address will not be published. Required fields are marked *