ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെയാണ് ബോബി ചെമ്മണ്ണൂർ ഹണിയെ അപമാനിച്ചത്. ഒരു വേദിയിൽ കയറ്റി അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങൾക്ക് ഇട്ടുകൊടുക്കുകയാണ് അയാൾ ചെയ്തതെന്നും മാലാ പാർവതി പറഞ്ഞു. പണത്തിന്റെയും പ്രതാപത്തിൻ്റെയും സമൂഹത്തിലെ ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരാൾക്കെതിരെയാണ് ഹണി പരാതി നൽകിലിരിക്കുന്നത്. ഒരു പരുപാടിക്ക് വിളിച്ച് വരുത്തി വേദിയിൽ നിർത്തി അപമാനിക്കുകയാണ് അയാൾ ചെയ്തത്. പുരുഷനാണോ സ്ത്രീയാണോ എന്നതല്ല. ഒരു മനുഷ്യനാണെന്ന പരിഗണന പോലും നൽകാതെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്ന തരത്തിൽ ആളുകൾക്ക് ഇട്ടുകൊടുത്തു. കോമഡ വസ്‌തുവാക്കി കൊത്തിപ്പറിക്കാൻ സമൂഹ്യ മാധ്യമങ്ങൾക്ക് ഇട്ടുകൊടുത്തു. ഇങ്ങനെ ഒരാൾ ചെയ്യുമ്ബോൾ അയാൾക്കെതിരെ ആ കുട്ടി പൊരുതാൻ തയ്യാറായി എന്നത് വലിയ കാര്യം തന്നെയാണ്. സമൂഹത്തിന്റെ മുന്നിൽ മോശമായ കാര്യങ്ങളൊക്കെ അയാൾക്ക് സാധാരണ കാര്യങ്ങളാണ്. ഹണി റോസിനെ മാത്രമല്ല, ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാൽപോലും ദ്വയാർഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്. അദ്ദേഹം മാത്രമാണ് ഒരു പുരുഷൻ എന്നും ബാക്കിയുള്ളവർ മുഴുവൻ ക്ലേച്ഛൻമാർ എന്ന നിലയ്ക്കും എല്ലാവരേയും കളിയാക്കുന്ന വ്യക്തിയാണ് അയാൾ. പല ആളുകളും അത് തമാശയായാണ് കണ്ടത്.